ഇന്നത്തെ കേരള,ഇന്നത്തെ കേരള - 2
/കെ.കെ.വൈ ശമ്പായനൻ/
കമ്യൂണിസമെന്ന അടിസ്ഥാന രഹിത സാമ്പത്തികാധിഷ്ഠിത തത്വശാസ്ത്രത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ചുവട് പിടിച്ച് പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയിൽ ഉൾപ്പെട്ടവരിൽ 99.99 ശതമാനം പ്രവർത്തകരും തങ്ങൾക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന ആശയങ്ങൾ അടങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റായോ ദാസ് ക്യാപ്പിറ്റലോ വായിച്ചിട്ടില്ല എന്നതോ പോട്ടെ ആ രണ്ട് സാധനങ്ങൾ കണ്ടിട്ടുപോലുമില്ല എന്നതാണ് തമാശ. അങ്ങനെയുള്ള എന്തോ ഉണ്ടെന്നും അതനുസരിച്ച് പാവങ്ങളെ ഉദ്ധരിക്കലാണ് തങ്ങളുടെ പ്രവർത്തനമെന്നും ഒക്കെ വെറുതെ പറയുന്ന നേതാക്കളെ അന്ധമായി വിശ്വസിക്കുന്നത് അവരുടെ സംഘടിത ആക്രമണ പ്രവണതയെ മുതലെടുത്ത് ഭാവിയിൽ നേട്ടമുണ്ടാക്കാം എന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രമാണ്. നേതാക്കൾ അണികളെ വിഡ്ഡികളാക്കുന്ന പത്ത് പ്രസ്ഥാനങ്ങളുണ്ടെങ്കിൽ അതിൽ രണ്ടാം സ്ഥാനം കമ്യൂണിസ കച്ചവടത്തിലാണ്. നേതാക്കളുടെ അധികാരക്കൊതി നേടാൻ അണികളിൽ ദേശീയതയും ജനാധിപത്യവും ഇല്ലാതാക്കുകയും കോൺഗ്രസിനോട് നേതാക്കൾക്കുള്ള അസൂയയെ വെറുപ്പായി മാറ്റി അണികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. മസിൽ പവർ സായുധ സ്വാതന്ത്ര്യം പ്രയോഗിക്കുമ്പോൾ ഉഴപ്പാൻ കിട്ടുന്ന അവസരം മുതലാക്കാമെന്ന ഒറ്റ സൗകര്യത്തിൻ്റെ പുറത്താണ് വിധ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും ആ ചേരിയിലേക്ക് ചെന്നെത്തുന്നത്. അതോടെ ആശയങ്ങളുടെ നട്ടല്ല് തകർന്ന് ഇടതു പക്ഷാഘാതം ബാധിച്ചവരായി വിദ്യാർത്ഥികൾ മാറുന്നു. ഇവരിൽ നിന്നാണ് വിദ്യാഭാസം നേടിയെന്ന അവകാശവാദത്തോടെ മാധ്യമ പ്രവർത്തനത്തിനും പലരുമെത്തുന്നത്. അവർ പറയും ഞാനും കമ്യൂണിസ്റ്റാടാ എന്ന്? എന്ത് കമ്യൂണിസ്റ്റ്?കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വായിച്ചിട്ടില്ല, ദാസ് ക്യാപിറ്റൽ (മൂലധനം) കണ്ടിട്ടില്ല, എന്തിനേറേ, മൂലധനം കണ്ടെത്താൻ പോലുമുള്ള മാനിഫെസ്‌റ്റോ തയാറാക്കാൻ കഴിവില്ലാത്ത ഒരുവൻ ജീവിതകാലമത്രയും എതിർത്തു എന്ന് അവകാശപ്പെടുന്ന മുതലാളിത്തത്തിൻ്റെയും ഫ്യൂഡലിസത്തിൻ്റെയും തണലിലും കുളിർമയിലും ലയിച്ച്, താൻ കറുകപ്പെന്ന് പറഞ്ഞവഹേളിച്ച മതത്തിൻ്റെ കുപ്പായങ്ങൾ അണിഞ്ഞാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്ന ചരിത്രം പോലും അറിയാത്തവനാണ് 2023ലെ മാധ്യമ പ്രവർത്തകവേഷത്തിലിരുന്ന് കമ്യൂണിസ്റ്റ് ആണ് എന്ന അവകാശപ്പെടുന്നവൻ വിപ്ലവം തള്ളുന്നത് തന്നെ. വിവരക്കേടിലും വൈരുദ്ധ്യാത്മക ഭൗതീകവാദം ആവിയാകുമ്പോഴും കേരളത്തിലെ മാധ്യമ പ്രവർത്തനം ഗോവിന്ദ ആയിക്കഴിഞ്ഞു. അത്തരം ഗോവിന്ദച്ചാമിമാരായ അവരടെ വാർത്തകളിലെ പതിവായി പറയുന്ന വാക്കുകളാണ് ഇന്നത്തെ കേരള, ഇന്നത്തെ കേരള.... തിരിച്ചു ചോദിക്കാം - എന്താടാ നാളെ കേരള മില്ലേ? (തുടരും)
Do you know the market for goats? Do you know Malayalam media work